Ultimate magazine theme for WordPress.

അമേരിക്കന്‍ മലയാളി ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ ജൂബിലി കോണ്‍ഫ്രന്‍സ്

അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ NACOGകോണ്‍ഫറന്‍സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനം 2022 ജൂലൈ 21 മുതല്‍ 24 വരെ ഡാളസിലെ മെസ്‌ക്വിറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ലോക പ്രശസ്ത പ്രസംഗകരായ റവ.വില്യം ലീ,പാസ്റ്റര്‍ ബന്നിസണ്‍ മത്തായി,പാസ്റ്റര്‍ പി സി ചെറിയാന്‍,പാസ്റ്റര്‍ ഷിബു തോമസ്(ഒക്കലഹോമ) പാസ്റ്റര്‍ ജോ കുര്യന്‍,പാസ്റ്റര്‍ സിബി തോമസ്,പാസ്റ്റര്‍ ആല്‍വിന്‍ ഉമ്മന്‍,പാസ്റ്റര്‍ ഫിജോയ് ജോണ്‍സണ്‍,സുവി.വില്യം ബഞ്ചമിന്‍ എന്നിവരും മറ്റു ദൈവദാസന്‍മാരും വിവിധ സമ്മേളനങ്ങളില്‍ ശുശ്രൂഷിക്കും.ജൂലൈ 23ന് രാവിലെ 10 മണിക്ക് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ 50 വര്‍ഷത്തിലധികം അമേരിക്കയില്‍ താമസിക്കയോ ശുശ്രൂഷിക്കുകയോ ചെയ്ത NACOG ചുമതലയില്‍ ആയിരുന്ന കര്‍തൃദാസന്മാരെ ആദരിക്കും.

Sharjah city AG

Comments are closed.