Ultimate magazine theme for WordPress.

യു.എസ് പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

ടെക്സാസ് : യു.എസില്‍ കാറില്‍ സഞ്ചരിച്ചിരുന്ന പാസ്റ്റര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഈസ്റ്റ് ബെഥേല്‍ മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ റൊണാള്‍ഡ് മൌട്ടണ്‍ (58) ആണ് കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡില്‍ അക്ഷമനായി വാഹനം ഓടിച്ച ഏതോ വാഹനത്തിന്റെ ഡ്രൈവറാണ് വെടിവെച്ചതെന്നാണ് പോലീസ് നിഗമനം. ഒരു ബ്ളാക്ക് സെഡാന്‍ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് സംശയിക്കുന്നുണ്ട്. നെഞ്ചില്‍ വെടിയേറ്റ പാസ്റ്റര്‍ മൌട്ടന്റെ കാര്‍ ദിശതെറ്റി റോഡുസൈഡിലേക്കു മാറുന്നതായി സമീപത്തുള്ള സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. ഒരു വെടിയൊച്ചയും കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചു പോലീസ് കൂടുതല്‍ അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ ബന്ധമുള്ള ആരെക്കുറിച്ചെങ്കിലും വിവരം ലഭിച്ചാല്‍ ക്രൈം സ്റ്റോപ്പറുമായി ബന്ധപ്പെടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കുകയും ഇതിനായി 5000 ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി വിശ്വസ്തതയോടെ കര്‍ത്തൃവേല ചെയ്തു വരുന്ന പാസ്റ്ററായിരുന്നു മൌട്ടനെന്ന് സഭാനേതൃത്വം പറഞ്ഞു. ഭാര്യ സൂസന്ന. 5 മക്കളാണ് ദമ്പതികള്‍ക്ക്.

Sharjah city AG