Ultimate magazine theme for WordPress.

\” മദ്യപാനം നരകത്തിലേക്കുള്ള എളുപ്പ വഴി\” എന്ന പുസ്തകത്തിന്റെ സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു

തിരുവനന്തപുരം : ഡാലസിലെ പാസ്റ്ററും വചന പണ്ഡിതനും നിരവധി ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജ്കുട്ടി പുതിയതായി രചിച്ച \”മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി” എന്ന പുസ്തകത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഇന്ത്യന്‍ പെന്തകോസ്റ്റ്‌ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ്‌ നിര്‍വഹിച്ചു.
            2022 ജൂലൈ ഒന്‍പതാം തീയതി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ആറ്‌ മുപ്പതിന്‌ (ഡാലസ്‌ സമയം ശനിയാഴ്ച രാവിലെ എട്ടിന്‌) ഹോളി തിയോളജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൂം സമ്മേളനത്തില്‍ പാസ്റ്റര്‍ എം.വി വര്‍ഗീസ്‌ (ഐ.പി സി സീനിയർ ശുശ്രൂഷകൻ) , പാസ്റ്റര്‍ ജോണ്‍ തോമസ്‌ (ഇന്റർനാഷണൽ പ്രസിഡന്റ് ഓഫ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ), പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്‌ (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ സജി ജോര്‍ജ്‌ ( ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെകട്ടറി), പാസ്റ്റര്‍ ഷിബു വര്‍ഗീസ്‌ (എച്ചി.റ്റി.സി ഡയറക്ടർ ) തുടങ്ങി നിരവധി ദൈവദാസന്മാർ ആശംസകള്‍ അറിയിച്ചു. ഈ ആത്മീയ സമ്മേളനത്തിൽ  പാസ്റ്റര്‍ ജോയി ചെങ്കൽ അദ്ധ്യഷത വഹിച്ചു.

Sharjah city AG