ജോഹന്നാസ്ബർഗിന് സമീപമുള്ള സോവെറ്റോ ടൗണിൽ വെടിവെയ്പ്പ്
ദക്ഷിണാഫ്രിക്ക: ജോഹന്നാസ്ബർഗിന് സമീപമുള്ള സോവെറ്റോ ടൗണിൽ വെടിവയ്പിൽ 15 പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി ഒരു മിനി ബസ് ടാക്‌സിയിൽ എത്തിയ ഒരു സംഘം ആളുകൾ ചിലർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്ന് രാവിലെ പോലീസ് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് ദാരുണമായ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ക്രിസ് ഹാനി ബരഗ്‌വനാഥ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.