Ultimate magazine theme for WordPress.

വൈ.പി.ഇ തുവയൂർ ക്യാമ്പ്

തുവയൂർ: വൈ.പി.ഇ തുവയൂർ ക്യാമ്പ് 2022 മെയ് 24, 25, 26 തീയതികളിൽ ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭയിൽ വച്ച് നടത്തപ്പെടും. “TRANSFORMATION THROUGH CHRIST” എന്നുള്ളതാണ് ചിന്താവിഷയം. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രാർത്ഥിച്ച് ക്യാമ്പ് ആരംഭിക്കും. കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യും, വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി എ ജെറാൾഡ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ വൈ റെജി, പ്രിൻസ് തോമസ്,തോമസ് ഫിലിപ്പ് , അനിൽ കൊടിത്തോട്ടം, ചെയ്സ് ജോസഫ്, ജെയിസ് പാണ്ടനാട്, അനീഷ് തോമസ്, ഡോ.ബെൻസിക് മിറാൻഡ , ബ്രദർ ജോൺ ശമുവേൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. കിഡ്സ് സെഷൻ, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, പവർ മീറ്റിംഗ്, ഗെയിംസ്, കരിയർ ഗൈഡൻസ്, സ്നാന ശുശ്രൂഷ, സുവിശേഷ റാലി, ടാലൻ്റ് പ്രോഗ്രാം തുടങ്ങിയ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. ഫ്ലേവി ഐസക്, സാം ജോൺ, മോസസ് ടൈറ്റസ് എന്നിവർ ഗാനങ്ങൾ ആലപിക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. മെയ് 24 ന് രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും

Sharjah city AG