Ultimate magazine theme for WordPress.

ബ്രദർ വര്ഗീസ് ജേക്കബ് ഐ പി സി യൂ എ ഇ റീജിയൻ വരണാധികാരി

ബ്രദർ വര്ഗീസ് ജേക്കബ് ( ജിജി ) – ഐ പി സി യൂ എ ഇ റീജിയൻ വരണാധികാരി ആയി തിരഞ്ഞെടുത്തു.

ഷാർജ : ഷാർജ വർഷിപ് സെന്ററിൽ തിങ്കളാഴ്ച ( 16 മെയ് ) നടന്ന കൌൺസിൽ യോഗത്തിൽ ഐ പി സി അബുദാബി സഭാഅംഗവും ഇപ്പോൾ റീജിയൻ ട്രഷറുമായി സേവനം അനുഷ്ഠിക്കുന്ന ബ്രദർ വര്ഗീസ് ജേക്കബ് ( ജിജി ) സെപ്തംബര് 12 നു ഷാർജയിൽ വച്ച് നടക്കുന്ന ഐ പി സി യൂ എ ഇ റീജിയൻ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഘടകനും കുടി ആയ ബ്രദർ വര്ഗീസ് ജേക്കബ് കഴിഞ്ഞ 33 വർഷമായി യൂ എ ഇ യുടെ വിവിധ സ്ഥലങ്ങളിൽ ഭൗതിക ജോലിയോടൊപ്പം വിവിധ ക്രിസ്തീയ സംഘടനകളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു വരുന്നു. ആപ്‌കോൺ സെക്രട്ടറി , ഐ പി സി അബുദാബി സെക്രട്ടറി, വൈ എം സി എ (അബുദാബി ) വൈസ് പ്രസിഡന്റ് , ഐ പി സി യൂ എ ഇ റീജിയൻ ട്രഷറർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.