Ultimate magazine theme for WordPress.

ഐ.പി.സി യു.കെ & അയർലന്റ് റീജിയൻ വാർഷിക കൺവൻഷൻ

യു.കെ: ഐ.പി.സി യു.കെ & അയർലന്റ് റീജിയൻ 15-ാമത് വാർഷിക കൺവെൻഷൻ മെയ് 27, 28, 29 തീയതികളിൽ ലിവർപൂൾ പട്ടണത്തിൽ ഡിക്സൻ ബോഡ്ഗ്രീൻ അക്കാഡമിയിൽ നടക്കും. 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് റീജിയൻ പ്രസിഡൻറ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് പാസ്റ്റർ സി.റ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, ജോയ്ൻറ് സെക്രട്ടറി ബ്രദർ മാത്യു സാം, ട്രഷറർ ബ്രദർ ജോൺ മാത്യു, പ്രോമോഷണൽ സെക്രട്ടറി പാസ്റ്റർ വിത്സൻ ബേബി എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ ഷിബു തോമസ് (ഐപിസി ഒക്കലഹോമ) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ഞായറാഴ്ച രാവിലെ 9.30 ന് റീജിയനിലെ 31 സഭകൾ ഒരുമിച്ചുള്ള സംയുക്ത ആരാധനയും കർതൃമേശയും തുടർന്ന് പൊതുയോഗത്തോടു കൂടി 1 മണിക്ക് കൺവൻഷൻ അവസാനിക്കും. ഐ പി സി ശാലേം ലിവർപൂൾ സഭാ കൺവൻഷനു ആതിഥ്യം വഹിക്കും.

Leave A Reply

Your email address will not be published.