Ultimate magazine theme for WordPress.

മലയാളിയായ കർണാടക മുൻമന്ത്രി ജെ അലക്സാണ്ടർ അന്തരിച്ചു

കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ.അലക്സാണ്ടർ(83) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.കർണാടക കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ 33 വർഷത്തോളം വിവിധ വകുപ്പുകളിൽ ജോലിചെയ്തു. ദീർഘകാലം ബെംഗളൂരു സിറ്റി വൈ.എം.സി.എ.യുടെ പ്രസിഡന്റായിരുന്നു. ബെംഗളൂരുവിലെ ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്ന അദ്ദേഹം ക്രൈസ്തവരുടെ യോഗങ്ങൾക്കും പങ്കെടുക്കുമായിരുന്നു.

ഭാര്യ: പരേതയായ ഡെൽഫിൻ അലക്സാണ്ടർ. മക്കൾ: ഡോ.ജോസ്, ഡോ.ജോൺസൺ. മരുമക്കൾ: മേരി ആൻ, ഷെറിൽ.

Sharjah city AG