ന്യൂയോര്‍ക്ക് : ലോകം മുഴുവനുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്ന് റിപ്പോർട്ട്. സ്വന്തം രാജ്യത്തിനു പുറത്തുതാമസിക്കുന്ന ലോകത്തിലെ 47% ആളുകളും ക്രൈസ്തവരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ 2020 മുതലുള്ള വിവരങ്ങളും 270 സെൻസസ് സർവേകളും അടിസ്ഥാനമാക്കി പ്യൂ റിസേർച്ച് സെന്റർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ലോകജനസംഖ്യയുടെ 3.6% അന്തർദേശീയ കുടിയേറ്റക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തിലെ ക്രിസ്ത്യൻ കുടിയേറ്റക്കാരിൽ വലിയൊരു ശതമാനം – 27%, അല്ലെങ്കിൽ 35.4 ദശലക്ഷം – അമേരിക്കയിലാണ് താമസിക്കുന്നത്. കുടിയേറ്റക്കാരുടെ വലിയൊരു പങ്ക് ക്രിസ്ത്യാനികളാണ്. നിലവിലെ പശ്ചാത്തലത്തിൽ അമേരിക്കയും ജർമ്മനിയുമാണ് ക്രൈസ്തവർ കൂടുതലായി എത്താൻ ആഗ്രഹിക്കുന്ന രാജ്യങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
