Ultimate magazine theme for WordPress.

നിക്കരാഗ്വയിൽ ക്രൈസ്തവർക്ക് നേരെയുള്ള അടിച്ചമർത്തലുകൾ വർദ്ധിക്കുന്നു

നിക്കരാഗ്വ : നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടെഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം 1500 സന്നദ്ധ സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കുകയും രണ്ടു വൈദികരെ റോമിലേക്ക് നാടുകടത്തുകയും ചെയ്തു.

മന്ത്രിതല കരാർ വഴിയാണ് 1,500 ഓർഗനൈസേഷനുകൾ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എൻജിഒകൾ “ഒന്ന് മുതൽ 35 വർഷം വരെയുള്ള കാലയളവിലെ അവരുടെ സാമ്പത്തിക വിവരങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്ന കാരണത്തലാണ് പ്രവർത്തനാനുമതി റദ്ദാക്കിയത്.
വൈദികരായ ലെയൊണേൽ ബൽമസേദ, ഡെനീസ് മർത്തീനെസ് എന്നിവരാണ് നാടുകടത്തപ്പെട്ടത്.

Sharjah city AG

Comments are closed.