നൈജീരിയ : നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടന്ന ആക്രമണങ്ങളിൽ 70-ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് എട്ടാം തീയതിയാണ് ഈ ആക്രമണം നടന്നതെന്ന് നൈജീരിയൻ പത്രമായ ദി സൺ റിപ്പോർട്ട് ചെയ്തു.
അക്രമികൾ പ്രാദേശിക കൊള്ളക്കാരുടെ സഹായത്തോടെ ഉക്കും ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ക്രിസ്ത്യൻ ഗ്രാമമായ അയതി ആക്രമിക്കുകയും 74 പേരെയെങ്കിലും കൊലപ്പെടുത്തുകയും ചെയ്തു. കന്നുകാലികളെ മേയ്ക്കാൻ കൃഷിഭൂമിയിലേക്കു പ്രവേശിക്കുന്നതിന് ഫുലാനി തീവ്രവാദികൾ കൊള്ളക്കാർക്ക് പണം നൽകി. എന്നാൽ, ക്രിസ്ത്യൻ ഗ്രാമവാസികൾ അവരെ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന്, കൂട്ടക്കൊല നടത്താൻ തീവ്രവാദികൾ തീരുമാനിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Comments are closed.