വത്തിക്കാൻ : ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങളും വിവേചനവും നേരിടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പലയിടങ്ങളിലും ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം മതസ്വാതന്ത്ര്യം ഉറപ്പാകുന്നതും സമാധാനം നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട വസ്തുതയാണെന്നും ട്വിറ്റർ സന്ദേശത്തിലൂടെ രേഖപ്പെടുത്തി.
ലോകത്ത് മുപ്പത്തിയാറ് കോടിയിലധികം ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങളും വിവേചനവും അനുഭവിക്കുന്നു. ഇതിന്റെ പേരിൽ കൂടുതൽ കൂടുതൽ ആളുകൾ തങ്ങളുടെ മാതൃരാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. സമാധാനം, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലൂടെയുമാണ് ഉറപ്പുവരുന്നത്” എന്നായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.

Comments are closed.