Ultimate magazine theme for WordPress.

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10 മുതൽ

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 10 മുതൽ 13 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.

എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ ജെ തോമസ് ( കുമളി ), ജസ്റ്റിൻ മോസസ്സ് (തമിഴ്നാട് ) Dr. ഷിബു K മാത്യു ,എബി എബ്രഹാം , ദൈവ വചനം ശുശ്രൂഷിക്കും. ഈ ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷണറി സമ്മേളനം , സൺ‌ഡേസ്കൂൾ & സി. സി. വൈ. എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്‌, ഞാറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.

ഇമ്മാനുവേൽ വോയ്സിനോടൊപ്പം പാസ്റ്റർന്മാരായ നിജേഷ് ( കോവളം ),ജോസ് (പത്തനാപുരം) Bro.ജയദാസ് , Bro.പീറ്റർ Sis. അക്സാ എന്നിവർ ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ സ്. ഡി.വിനോദും, കൺവീനറായി പാസ്റ്റർ അനൂപ് രത്നയും, ഇവരോട് ചേർന്ന് വിവിധ സബ് കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.

Sharjah city AG

Comments are closed.