*മൊറോക്കോയിലെ മതസ്വാതന്ത്ര്യം ചോദ്യചിഹ്നത്തിൽ; ഭരണഘടനാ സംരക്ഷണം വെറും വാഗ്ദാനമെന്ന് പുതിയ അന്താരാഷ്ട്ര റിപ്പോർട്ട്*
റബാത്ത്: മൊറോക്കോ ഉയർത്തിക്കാട്ടുന്ന മതസൗഹാർദ്ദ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാജ്യാന്തര തലത്തിൽ പുതിയ പഠന റിപ്പോർട്ട് പുറത്ത്.
റിജന്റ് യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഗ്ലോബൽ ജസ്റ്റിസിലെ ഗവേഷകരും ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിലെ നിയമ വിദഗ്ദ്ധരും ചേർന്നാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണ് രാജ്യത്ത് നടപ്പിലാകുന്ന നിയമങ്ങളെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഇസ്‌ലാം ഔദ്യോഗിക മതമായ രാജ്യത്ത് മറ്റ് വിശ്വാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിന് കർശന വിലക്കുകളാണുള്ളത്. റംസാൻ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന പീനൽ കോഡിലെ സെക്ഷൻ 222 അടക്കമുള്ള വകുപ്പുകൾ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആത്മീയ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

Comments are closed.