മിസ്പാ അപ്പോസ്തലിക് ചർച്ച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79) നിത്യതയിൽ ചേർക്കപ്പെട്ടു. 28 തിങ്കൾ രാവിലെ 8 മണി മുതൽ 9 മണി വരെ ഭവനത്തിലും തുടർന്ന് 11.30 വരെ പൊതു ദർശനം ഇരവിപേരൂർ ഇമ്മാനുവേൽ ചർച്ച് പാരിഷ് ഹാളിലും നടക്കും. 11.30 ശുശ്രൂഷക്ക് ശേഷം 12.30 ന് സംസ്ക്കാരം മിസ്പ ചർച്ച് സെമിത്തേരിയിൽ നടക്കും.
ദീർഘകാലം കൃഷിരംഗത്തും, പൊതുരംഗത്തും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വ രംഗത്തും പ്രവർത്തിച്ചിരുന്നു. കല്ലൂപാറ പേരാലുമ്മൂട്ടിൽ കുടുംബയോഗത്തിന്റെ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ക്രൈസ്റ്റ് വാരിയസ് ഫെൽലോഷിപ് മെമ്പർ ആയും പ്രവർത്തിച്ചു.
ഭാര്യ : ലിസി എണ്ണശ്ശേരിൽ ചന്ദനപ്പള്ളി.
മക്കൾ : രോഹിത്, രേഷ്മ, റെജീന
സഹോദരി : മറിയാമ്മ ബാബു മല്ലശേരി

Comments are closed.