Official Website

തുറമുഖ നഗരമായ ഹൊദൈദയിൽ 3 ഇടത്ത് സ്‌ഫോടനം

0 272

യെമൻ : ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയിൽ 3 ഇടത്ത് കുഴിബോംബുകൾ പൊട്ടിത്തെറിച്ചു ഒരു കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥൻ.ഹൊദൈദയുടെ തെക്ക് ഭാഗത്താണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. മോട്ടോർ സൈക്കിളിൽ ലാൻഡ് മൈനിൽ കയറി ഇറങ്ങിയാണ് സ്‌ഫോടനം. അപകടത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഹൊദൈദയിലെ അൽ ഹാലി ജില്ലയിലാണ് മറ്റൊരു സ്‌ഫോടനം. സ്ഫോടനത്തെത്തുടർന്ന് ഒരു സ്ത്രീ മരിച്ചു. ഹെയ്‌സ് ജില്ലയിലെ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും, കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.

Comments
Loading...
%d bloggers like this: