2 മത് ഇടയ്ക്കാട് കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും
കടമ്പനാട് : യുവജന സൗഹൃദ കൂട്ടായ്മയായ ‘ഇടയ്ക്കാട് കുടുംബം’ ത്തിന്റെ ആഭിമുഖ്യത്തിൽ 2 -മത് ഇടയ്ക്കാട് കൺവൻഷൻ ഇന്ന് മുതൽ മെയ് 6 വരെ നടക്കും. ഇടയ്ക്കാട് വടക്ക്, ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപമായി ഇമ്മനുവേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ ജോൺ പി. തോമസ് (എറണാകുളം), സിസ്റ്റർ ഷീല ദാസ് (കോട്ടയം), പാസ്റ്റർ കെ. ജെ. തോമസ് (കുമിളി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജമെൽസൺ പി. ജേക്കബ്, സൂരജ് എസ്., ജോൺസൺ ഡേവിഡ്, ബ്ലസി ബെൻസൺ, അക്സ ജോസ് എന്നിവർ നേതൃത്വം നൽകുന്ന ‘ശാലേം ആലപ്പുഴ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജോൺസൺ ബെന്നി (+91 94951 01151).