Ultimate magazine theme for WordPress.

പാസ്റ്റർ വി. ശാമുവേൽ നിത്യതയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ പാർട്ണേഴ്സ് വൈസ് ചെയർമാൻ ചാങ്ങേത്തറയിൽ പാസ്റ്റർ വി. ശാമുവേൽ (70) നിര്യാതയായി.പെരുങ്കടവിള സെക്ഷനിലെ പൂവത്തൂർ സഭാ ശുശ്രൂഷകനായിരുന്നു.
നെയ്യാറ്റിൻകര, കാഞ്ഞിരംകുളം സെക്ഷനുകളിൽ പ്രസ്ബിറ്ററായിരുന്നിട്ടുണ്ട്.
പ്ലാന്തോട്ടം, കണ്ണറവിള, കൊടങ്ങാവിള, അരുവിക്കര, കൊണ്ണിയൂർ സഭകളിലെ ശുശ്രൂഷകനായിരുന്നു. എ. ജി. കണ്ണറവിള സഭയുടെ പുതിയ ദേവാലയം നിർമ്മിച്ചത് അദ്ദേഹത്തിന്റെ ശുശ്രൂഷ കാലഘട്ടത്തിലാണ്.
ഇന്ന്, മെയ് 4 വ്യാഴം രാവിലെ 7 മുതൽ 9 വരെ പൂവത്തൂർ സഭയിൽ പൊതു ദർശനത്തിന് ശേഷം
ശുശ്രൂഷകൾ രാവിലെ 11 ന് കണ്ണറവിളയിലുള്ള സ്വവസതിയിൽ ആരംഭിച്ചു 5 ന് സംസ്കരിക്കും.
ഭാര്യ: കോമളം മക്കൾ: ബിജി ജോസ്, എ. ജി. പച്ചമല ശുശ്രൂഷകൻ പാസ്റ്റർ ബോബൻ സാമുവേൽ
മരുമക്കൾ: ജോസ് ജോർജ്ജ്, ബ്ലസി ബോബൻ.
കൊച്ചു മക്കൾ: ജിബിൻ ജോസ്, കെവിൻ ജോസ്, നഥാനിയ മറിയം ബോബൻ.

Leave A Reply

Your email address will not be published.