ന്യൂയോർക് : 2022 ൽ ആരംഭിച്ച റഷ്യ ഉക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ ഇരകളായത് 2,472 കുട്ടികളാണെന്ന് യൂണിസെഫ്. ജനുവരി ഏഴിന് എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ശിശുക്ഷേമനിധി ഈ വിവരം വെളിപ്പെടുത്തിയത്.
നിരവധി സ്‌കൂളുകൾ ബോംബാക്രമണങ്ങൾക്ക് വിധേയമായെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു. കുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങളെ സാധാരണ സംഭവമായി നമുക്ക് അംഗീകരിക്കാനാകില്ലെന്നും തങ്ങൾ ആരംഭിക്കാത്ത ഇത്തരമൊരു യുദ്ധത്തിന്റെ വിലകൊടുക്കേണ്ടിവരുന്നത് രാജ്യത്തെ കുട്ടികളാണെന്നും യൂണിസെഫ് പറഞ്ഞു.
