Ultimate magazine theme for WordPress.

ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് പുരാതന ക്രൈസ്തവ ആശ്രമം കണ്ടെത്തി

ഇസ്രായേല്‍ : ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് 1500 വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി. എ‌ഡി അഞ്ച് – ആറ് നൂറ്റാണ്ട് ബൈസൻ്റൈൻ കാലഘട്ടത്തിലാണ് ആശ്രമം നിര്‍മ്മിച്ചതെന്നാണ് ഇസ്രായേലി ഗവേഷകരുടെ പ്രാഥമിക നിഗമനം.

ആശ്രമത്തിന് പുറമേ, ഖനനത്തിൽ നിരവധി പുരാതന ഘടനകളും രൂപങ്ങളും വിവിധ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐ‌എ‌എ) വെളിപ്പെടുത്തി. കുരിശുകൾ, സിംഹങ്ങൾ, പ്രാവുകൾ, പൂക്കള്‍ എന്നിവയും ജ്യാമിതീയ പാറ്റേണുകളും ബൈബിള്‍ വചനവും ഉൾപ്പെടുന്ന സങ്കീർണ്ണമായ മൊസൈക്കും ആശ്രമത്തിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ആവർത്തനം 28: 6 വാക്യം മൊസൈക്ക് തറയുടെ മദ്ധ്യഭാഗത്ത് ഗ്രീക്കു ഭാഷയില്‍ രേഖപ്പെടുത്തിയതായും ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി.

Sharjah city AG

Comments are closed.