Ultimate magazine theme for WordPress.

നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം 245 ക്രൈസ്തവരെ നാടുകടത്തി

മനാഗ്വേ : നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം മെത്രാന്മാരും വൈദികരും വൈദികാർത്ഥികളും സമർപ്പിതരുമുൾപ്പടെ 245 പേരെ നാടുകടത്തിയതായി റിപ്പോർട്ട്. വത്തിക്കാന്‍ ന്യൂസാണ് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് നൽകിയത്.

2018 മുതല്‍ സര്‍ക്കാര്‍ നാടുകടത്തിയ കത്തോലിക്ക സഭാംഗങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗും മൂന്നു മെത്രാന്മാരും 136 വൈദികരും 3 ഡീക്കന്മാരും11 വൈദികാർത്ഥികളും 91 സന്യാസിസന്യാസിനികളും ഉൾപ്പെടുന്നു. ഫാ. ലെയൊണേൽ ബൽമസേദ, ഫാ. ഡെനീസ് മർത്തീനെസ് എന്നിവരാണ് അവസാനമായി നാടുകടത്തപ്പെട്ടത്.

Sharjah city AG

Comments are closed.