Ultimate magazine theme for WordPress.

പാലായിൽ സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു

പാലാ : ഭാരത കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സമ്മേളനം ആഗസ്റ്റ് 22 ന് പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്ക് അസംബ്ലി അംഗങ്ങൾ ദൈവാലയത്തിൽ ഒരുമിച്ചുകൂടി.

മുൻ അസംബ്ലിയുടെ റിപ്പോർട്ട് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തി. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അസംബ്ലിയംഗങ്ങൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം രാത്രി പത്തുമണിയോടെ ആദ്യദിവസത്തെ പരിപാടികൾ അവസാനിച്ചു.

Sharjah city AG

Comments are closed.