Ultimate magazine theme for WordPress.

യൂറോപ്പിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നുവെന്ന് ഒ.ഐ.ഡി.എ.സി യൂറോപ്പ്

വിയന്ന : യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾ ഭയാനകമാണെന്നും അത് അവഗണിക്കരുതെന്നും ഒ.ഐ.ഡി.എ.സി യൂറോപ്പ് സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ അഞ്ജ ഹോഫ്മാൻ ആവശ്യപ്പെട്ടു.

മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിൻ്റെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനമായ ആഗസ്റ്റ് 22നാണ് ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ട് സംഘടന രംഗത്ത് വന്നിരിക്കുന്നത്. 2024-ന്റെ ആരംഭം മുതൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, പോളണ്ട്, സെർബിയ എന്നിവിടങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ഇരുപത്തിയഞ്ചില്‍ അധികം അക്രമങ്ങൾ, ഭീഷണികൾ, കൊലപാതകശ്രമങ്ങൾ എന്നിവ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലീം പശ്ചാത്തലത്തില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ സംരക്ഷിക്കാൻ യൂറോപ്യൻ ഗവൺമെൻ്റുകൾ അവരുടെ കഴിവിൻ്റെ പരമാവധി പ്രവര്‍ത്തിക്കണമെന്നും ഒ.ഐ.ഡി.എ.സി യൂറോപ്പ്’ ആവശ്യപ്പെട്ടു.

Sharjah city AG
Leave A Reply

Your email address will not be published.