മലയാളി വിദ്യാർത്ഥി ജർമനിയിൽ നിര്യാതനായി
കൊല്ലം ജില്ലയിലെ കൊട്ടിയം ശ്രീ ആന്റണി സ്ററീഫന്റെയും, ശ്രീമതി സിബില്‍ സ്ററീഫന്റെയും മകന്‍ അവറോണ്‍ സ്ററീഫനാണ് (24 വയസ്സ് ) ഹാംബൂർഗിൽ മരിച്ചത്.
മലയാളി വിദ്യാർത്ഥി ജർമനിനിയിൽ നിര്യാതനായി
ഹാംബുര്‍ഗ്: കൊല്ലം ജില്ലയിലെ കൊട്ടിയം ശ്രീ ആന്റണി സ്ററീഫന്റെയും, ശ്രീമതി സിബില്‍ സ്ററീഫന്റെയും മകന്‍ അവറോണ്‍ സ്ററീഫനാണ് (24 വയസ്സ് ) ഹാംബൂർഗിൽ മരിച്ചത്. സഹോദരി അവറില്‍ സ്ററീഫന്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ശ്വാസകോശസംബന്ധമായ അസ്വസ്തകള്‍ അനുഭവപ്പെട്ട അവറോണെ ഹാര്‍ബുര്‍ഗ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. കേരള സമാജം ഹാംബുര്‍ഗ് അവറോന്റെ കുടുംബവുമായി നാട്ടില്‍ ബന്ധപ്പെടുകയും ഭൗതിക ശരീരം ജന്മനാട്ടില്‍ എത്തിക്കുവാന്‍ വേണ്ടിയുള്ള ശ്രമം നടത്തി വരികയയുമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.