ലോകത്തിലെ ഈന്തപ്പനകൾക്ക് വംശനാശം സംഭവിച്ചേക്കാം പഠനം
എദേൻസ്:പുതിയ പഠനമനുസരിച്ച് ലോകത്തിലെ പകുതിയിലധികം ഈന്തപ്പനകളും ഉടൻ വംശനാശം നേരിട്ടേക്കാം. ഉയരമുള്ള മരങ്ങൾ മുതൽ കയറുന്ന ചെടികൾ വരെയുള്ള മുഴുവൻ ഈന്തപ്പന ഇനത്തേയും വിലയിരുത്താൻ ശാസ്ത്രജ്ഞർ കൃത്രിമബുദ്ധി ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ആണ് മുന്നറിയിപ്പ്. റോയൽ ബൊട്ടാണിക് ഗാർഡൻസ്, ക്യൂ, ആംസ്റ്റർഡാം സർവ്വകലാശാല, സൂറിച്ച് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് അന്താരാഷ്ട്ര സംഘത്തിലുണ്ടായിരുന്നത്. ഈന്തപ്പനകളുടെ ഭാവി പ്രവചിക്കുന്നതിനായി നിലവിലുള്ള ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) റെഡ് ലിസ്റ്റ് ഡാറ്റയുമായി പുതിയ മെഷീൻ ലേണിംഗ് ടെക്നിക്കുകൾ സംയോജിപ്പിച്ചിരിക്കുകയാണ്.