ഗാസ : ഇസ്രായേൽ ഗാസയിൽ ഇനിയും ആക്രമണം തുടർന്നാൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ലെന്നും യുകെ സർക്കാർ കുറ്റപ്പെടുത്തി.
ഇസ്രയേലിനെതിരെ ലോകരാജ്യങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യുകെയിലെ പലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട് ആവശ്യപ്പെടുന്നത്. ഇസ്രയേലിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ഹുസാം സോംലോട്ട് പറഞ്ഞു. ആയുധ കയറ്റുമതി താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യുകെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Comments are closed.