കെനിയയുടെ ആദ്യത്തെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പ്രസിഡന്റായി വില്യം സമോയി റൂട്ടോ സത്യപ്രതിജ്ഞ ചെയ്തു
ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് പ്രചരണ വേളയിൽ താൻ അറിയിക്കുകയുണ്ടായി. അതിനാൽ തന്നെ ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ പള്ളികളുടെ പങ്കാളിത്തം വലതുതായിരുന്നു
നെയ്‌റോബി: 60,000 പേരെ ഉൾക്കൊള്ളുന്ന കസറാണി സ്റ്റേഡിയത്തിൽ കെനിയയുടെ പുതിയ പ്രസിഡന്റായി വില്യം സമോയി റൂട്ടോ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സത്യപ്രതിജ്ഞ. ഓഗസ്റ്റ് 9-ന് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും തോറ്റ മത്സരഫലങ്ങളെ അതിജീവിക്കുകയും ചെയ്തു. മുൻ പ്രസിഡന്റ് ഉഹുറു കെനിയാട്ടയുടെ പിൻഗാമിയായി അദ്ദേഹം ചുമതലയേറ്റു, അദ്ദേഹത്തിന്റെ കീഴിൽ കുറച്ചുകാലം ഡെപ്യൂട്ടി പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഗ്രാമീണ കെനിയയിൽ നിന്നുള്ള ഒരു മുൻ ചിക്കൻ വിൽപനക്കാരനെന്ന നിലയിൽ, രാഷ്ട്രീയ നിരയിലേക്ക് ഉയർന്നു വന്ന വ്യക്തിയാണ് വില്യം . ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് പ്രചരണ വേളയിൽ താൻ അറിയിക്കുകയുണ്ടായി. അതിനാൽ തന്നെ ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ പള്ളികളുടെ പങ്കാളിത്തം വലതുതായിരുന്നു ,കൂടാതെ സഭാംഗളകളും . വില്യം വിജയിക്കണം എന്ന മനോഭാവത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് ഫലത്തെ കാത്തിരുന്നത്. പള്ളികളുടെ നിർമ്മാണത്തിനും വൈദികർക്ക് ബസുകളും കാറുകളും വാങ്ങുന്നതിനും അദ്ദേഹം സംഭാവനകൾ നൽകിയതായി റിപ്പോർട്ടുകളുണ്ട്. അനേകം പാസ്റ്റർമാർ അവരുടെ പ്രസംഗപീഠങ്ങൾ അദ്ദേഹത്തിന് തുറന്നുകൊടുക്കുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർത്ഥിക്കാൻ അവരുടെ സഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വില്യമിന്റെ പ്രസിഡന്റ് സ്ഥാനം കെനിയയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെനിയൻ ബിഷപ്പ് പറഞ്ഞു. വിനയപൂർവ്വം തന്റെ രാജ്യത്തെ സേവിക്കുമ്പോൾ തിരുവെഴുത്തുകൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും അദ്ദേഹത്തിന്റെ പ്രസിഡന്റായിരിക്കുമ്പോൾ വലിയ രാജ്യഫലം ഉണ്ടാകണമെന്നും ആഗോള സഭയോട് പ്രാർത്ഥിക്കാനും ബിഷപ്പ്ആഹ്വനം ചെയ്തു.