വാട്സ് ആപ്പിനെ പ്രതിസന്ധിയിലാക്കി സിഗ്നല്‍

വാട്‌സ് ആപ്പ് ഒഴിവാക്കി ഉപയോക്താക്കള്‍; സിഗ്നലിന് വന്‍ സ്വീകാര്യത

0 477

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിരുന്നു. സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ വാട്‌സ് ആപ്പ് ഒഴിവാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിഗ്നലിന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടി.ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ സിഗ്‌നല്‍ ഒന്നാമതെത്തി. വാട്സാപ്പ് മൂന്നാം സ്ഥാനത്താണ്.

ഇന്ത്യയ്ക്കു പുറമെ ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്‌നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹങ്കറിയിലെയും ജര്‍മനിയിലെയും ഗൂഗ്ള്‍ പ്ലേ സ്റ്റോറുകളിലും ഒന്നാം സ്ഥാനം സിഗ്‌നലിനാണ്.രണ്ടു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ സിഗ്‌നല്‍ ഡൗണ്‍ലോഡ് ചെയ്തു. 2021 ലെ ആദ്യ ആഴ്ചയില്‍ വാട്സാപ്പിന്റെ പുതിയ ഇന്‍സ്റ്റാളേഷന്‍ പതിനൊന്ന് ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പുതിയ സ്വകാര്യതാ നയം വാട്സ്ആപ്പ് ഉപേക്ഷിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Leave A Reply

Your email address will not be published.