Ultimate magazine theme for WordPress.

ഇറാനുമായുള്ള യുദ്ധം; ട്രംപിനെതിരെ അമേരിക്കയിൽ ജനവികാരം ശക്തമാകുന്നു

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിവരുന്ന സൈനിക നടപടികൾ പരിധി ലംഘിക്കുന്നതായി ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും വിശ്വസിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. വാർത്താ ഏജൻസിയായ എപി-നോർക്ക് നടത്തിയ അഭിപ്രായ സർവ്വേയിലാണ് ട്രംപ് ഭരണകൂടത്തിന്റെ യുദ്ധനയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നതായി വ്യക്തമാക്കുന്നത്.

മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈന്യം നേരിട്ട് നടത്തുന്ന ആക്രമണങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന ആവശ്യം ശക്തമാണ്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് സർവ്വേയിൽ പങ്കെടുത്തവർ ഭയപ്പെടുന്നു. നിലവിൽ എണ്ണവില കുതിച്ചുയരുന്നതും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

Sharjah city AG

Comments are closed.