Ultimate magazine theme for WordPress.

*ഛത്തീസ്‌ഗഢിൽ പുതിയ മതപരിവർത്തന നിരോധന നിയമം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു*

 

 

ഛത്തീസ്‌ഗഢ് : മതപരിവർത്തനം തടയുന്നതിനുള്ള ‘മതസ്വാതന്ത്ര്യ ബിൽ 2026’ ഛത്തീസ്‌ഗഢ് നിയമസഭ വ്യാഴാഴ്ച പാസാക്കി. 58 വർഷം പഴക്കമുള്ള ‘ഛത്തീസ്‌ഗഢ് ധർമ്മ സ്വതന്ത്രത അധിനിയമം 1968’ എന്ന നിയമത്തിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവന്നത്. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കഠിനമായ ശിക്ഷാ നടപടികളാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിജയ് ശർമ്മയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.

ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്‌രിച്ചു. സമാനമായ നിയമങ്ങൾ 11 സംസ്ഥാനങ്ങളിൽ നിലവിലുണ്ടെന്നും അവ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ് ചരൺ ദാസ് മഹന്ത് ചൂണ്ടിക്കാട്ടി. അതിനാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. ഇതേത്തുടർന്ന് സഭയ്ക്ക് പുറത്ത് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. തിടുക്കത്തിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Sharjah city AG

Comments are closed.