Ultimate magazine theme for WordPress.

യുപിസി: കെ. വർഗീസ് അമേരിക്കയിൽ രക്ഷാധികാരി; പാ. ഷിബു ജോൺ തരകൻ യുകെയിൽ പ്രസിഡണ്ട്

തിരുവല്ല: യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിലിന്റെ അമേരിക്കൻ രക്ഷാധികാരിയായി സുവിശേഷകൻ കെ. വർഗീസിനെയും യു.കെ.യുടെ പ്രസിഡന്റായി പാസ്റ്റർ ഷിബു ജോൺ തരകനെയും തെരഞ്ഞെടുത്തു. കൗൺസിലിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളാണിതെന്ന് നേതൃത്വം അറിയിച്ചു.

35 വർഷത്തിലധികമായി അമേരിക്കയിൽ താമസിച്ചുകൊണ്ട് സുവിശേഷവേലയിൽ സജീവമായിരിക്കുന്ന സുവിശേഷകൻ കെ. വർഗീസ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് സുവിശേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. വേദാധ്യാപകനായും പ്രസംഗകനായും ജീവകാരുണ്യ പ്രവർത്തകനായും ശ്രദ്ധേയനായ അദ്ദേഹം, ദൈവവചനത്തിന്റെ വ്യാപനത്തിൽ നിർണായക പങ്ക് വഹിച്ചുവരുന്നു.

യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ യു.കെ.യുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത പാസ്റ്റർ ഷിബു ജോൺ തരകൻ, നോർവിച്ച്, ഗ്രേറ്റ് യാർമൗത്ത് മേഖലകളിൽ വർഷങ്ങളായി ഷാരോൺ ഫെല്ലോഷിപ്പ് സഭയിൽ ശുശ്രൂഷകനായി പ്രവർത്തിച്ചുവരുന്നു. 2006-ൽ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, അടൂർ ജില്ലയിൽ വിവിധ മേഖലകളിൽ സഭാശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. 2023-ൽ ഓർഡിനേഷൻ ലഭിച്ച പാസ്റ്റർ ഷിബു ജോണിന് യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിലിന്റെ ദേശിയ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.

Sharjah city AG

Comments are closed.