ദൈവം നിങ്ങളെ സ്നേഹിക്കുന്നു: പൈലറ്റിൻ്റെ വാക്കുകൾ കേട്ട് വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചയാൾ കീഴടങ്ങി
ആഫ്രിക്ക: ദക്ഷിണ സുഡാനിലേക്ക് സഹായ വസ്തുക്കളുമായി പോയ സമരിറ്റൻസ് പേഴ്സ് വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച അക്രമിയോട് പൈലറ്റ് ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞതോടെ ഹൈജാക്ക് ശ്രമം പരാജയപ്പെട്ടു. ഹൈജാക്കിന് ശ്രമിച്ചയാൾ കീഴടങ്ങുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സമരിറ്റൻസ് പേഴ്സ് സി ഇ ഒ റെവ. ഫ്രാങ്ക്ലിൻ ഗ്രഹാമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. മൊബൈൽ മെഡിക്കൽ യൂണിറ്റിന് വേണ്ടിയുള്ള മരുന്നുകളുമായി ദക്ഷിണ സുഡാനിലെ മായിവൂട്ടിലേക്ക് പോവുകയായിരുന്ന സെസ്നാ ഗ്രാൻഡ് കാരവൻ വിമാനത്തിലാണ് റാഞ്ചൽ ശ്രമം നടന്നത്. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിമാനം ദക്ഷിണ സുഡാനിലെ വാവിൽ ലാൻഡ് ചെയ്തു. യാസിർ മുഹമ്മദ് യൂസഫ് എന്ന് തിരിച്ചറിഞ്ഞ അക്രമിയെ ദക്ഷിണ സുഡാൻ ദേശീയ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.

Comments are closed.