ന്യൂയോർക് : മദ്ധ്യപൂർവ്വദേശത്തും വടക്കെ ആഫ്രിക്കയിലും കുട്ടികളും കൗമാരപ്രായക്കാരുമുൾപ്പടെ എട്ടുകോടിയോളം പേർ ഏതെങ്കിലും തരത്തിലുള്ള പോഷകവൈകല്യം അനുഭവിക്കുന്നുണ്ടെന്ന് യുണിസെഫ്.
പ്രദേശത്തെ കുട്ടികളിൽ മൂന്നിൽ ഒരു ഭാഗമാണിതെന്ന് സംഘടന വ്യക്തമാക്കുന്നു. ഇതേ പ്രദേശത്തു തന്നെ അമിതഭാരവും അമിതവണ്ണവുമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും സംഖ്യ 5 കോടി 50 ലക്ഷം വരുമെന്നും വടക്കെ ആഫ്രിക്കയിൽ 90 ലക്ഷം യുവതികൾ ഭാരക്കുറവുള്ളവരാണെന്നും യുണിസെഫ് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ആരോഗ്യസേവനത്തിന്റെയും ഇതര അവശ്യസേവനങ്ങളുടെയും അഭാവം പോഷകവൈകല്യ പ്രശ്നത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും സംഘടന പറയുന്നു

Comments are closed.