Ultimate magazine theme for WordPress.

2023-ൽ ദക്ഷിണ സുഡാൻ കടുത്ത പട്ടിണിയുടെ ഭീഷണിയിൽ യു.എൻ റിപ്പോർട്ട്

ന്യൂയോർക് : വെള്ളപ്പൊക്കം, വരൾച്ച, സംഘർഷം എന്നിവ കാരണം ദക്ഷിണ സുഡാനിലെ 7.8 ദശലക്ഷം ആളുകൾ, ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം, 2023 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര ഏജൻസികൾ.2013-ലും 2016-ലും ആഭ്യന്തരയുദ്ധത്തിന്റെ മൂർദ്ധന്യത്തേക്കാൾ മോശമാണ് വരാനിരിക്കുന്ന ക്ഷാമം, യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ), യുഎൻ ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്), വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) അറിയിച്ചു. ഭക്ഷ്യ സുരക്ഷയിലെ ഇടിവും പോഷകാഹാരക്കുറവിന്റെ ഉയർന്ന വ്യാപനവും സംഘർഷം, മോശം മാക്രോ ഇക്കണോമിക് അവസ്ഥകൾ, തീവ്ര കാലാവസ്ഥാ സംഭവങ്ങൾ, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ചെലവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Leave A Reply

Your email address will not be published.