Ultimate magazine theme for WordPress.

റഷ്യൻ സാഹിത്യം നിരോധിക്കാനൊരുങ്ങി ഉക്രേയിൻ

കീവ്: ഉക്രേനിയൻ വിദ്യാർത്ഥികൾക്ക് റഷ്യൻ സാഹിത്യം വിദ്യാഭ്യാസ പരിപാടികളിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങി ഉക്രേയിൻ. ഉക്രേനിയൻ ഉപവിദ്യാഭ്യാസ, ശാസ്ത്ര മന്ത്രി ആന്ദ്രേ വിട്രെങ്കോ ഈ നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. സ്കൂൾ പ്രോഗ്രാമുകളിലെ കൃത്യമായ മാറ്റങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റഷ്യൻ സാമ്രാജ്യവുമായി ബന്ധിപ്പിക്കുന്ന എല്ലാം നിർത്തലാക്കാൻ തങ്ങളുടെ രാജ്യം ആ​​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സ്‌കൂൾ പരിപാടികളിലെ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രിതല വർക്ക്‌ഗ്രൂപ്പ് ഒരു യോഗം ചേർന്നു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഒരു പുതിയ വിദേശ സാഹിത്യ പരിപാടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിട്രെങ്കോ പറഞ്ഞു.

Sharjah city AG

Comments are closed.