മാലി ആക്രമണത്തിൽ 100ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു
മോപ്റ്റി: സെൻട്രൽ മാലിയിൽ സായുധ വിമതർ നടത്തിയ ആക്രമണത്തിൽ നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. മാലിയിലെ സെൻട്രൽ മോപ്തി മേഖലയിലെ ബാങ്കാസിന്റെ ഗ്രാമീണ കമ്മ്യൂണിലെ മൂന്ന് ഗ്രാമങ്ങളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയിൽ അക്രമണം ഉണ്ടായത്. കതിബ മസിന സായുധ സംഘത്തിലെ അംഗങ്ങൾ ആണ് അക്രമണത്തിനു പിന്നിൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Comments are closed.