ദുബായ് : മൂന്നാഴ്ചക്കിടെ ലേബര്‍ ക്യാംപുകളില്‍ യു.എ.ഇ തൊഴില്‍ മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് തൊഴില്‍മന്ത്രാലയം പിഴ ചുമത്തി.
യുഎഇയിലെ ലേബര്‍ ക്യാംപുകളില്‍ ഏകദേശം 15 ലക്ഷം തൊഴിലാളികള്‍ താമസിക്കുന്നതായാണ് തൊഴില്‍മന്ത്രാലയത്തിന്റെ കണക്ക്. എയര്‍ കണ്ടീഷന്റെയും വെന്റിലേഷന്റെയും അപര്യാപ്തത, തീപ്പിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ എന്നിവയാണ് കണ്ടെത്തിയത്. പരിശോധനയെ തുടര്‍ന്ന് നിയമം പാലിക്കാത്ത ചില കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മറ്റുള്ളവയ്ക്ക് പിഴ ചുമത്തുകയും ചെയ്തു. ചിലര്‍ക്ക് അവരുടെ താമസസൗകര്യം ശരിയാക്കാന്‍ ഒരു മാസം വരെ അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു.

Comments are closed.