Ultimate magazine theme for WordPress.

യു എ ഇ ചൊവ്വയുടെ ഭ്രമണപഥത്തിൽ

അറബ് ലോകത്തിന്‍റെ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലെത്തി. ആറ് മാസം മുൻപ് യു.എ.ഇ വിക്ഷേപിച്ച \’ഹോപ് പ്രോബ്\’ എന്ന ചൊവ്വാ പേടകമാണ് ഭ്രമണപഥത്തിലെത്തിയത്. ഇതോടെ ആദ്യ ശ്രമത്തില്‍ ചൊവ്വാ ദൌത്യം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ രാജ്യമായി യു.എ.ഇ മാറി. ദൌത്യം വിജയകരമായതോടെ ഈ ദൗത്യം പൂർത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറി

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തിൽനിന്ന് 49.4 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തിയത്. ഭ്രമണപഥത്തിലെത്തിയാൽ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.

200 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, യുഎഇ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്. ഹോപ്പ് ഭ്രമണപഥത്തിലെത്തുന്നതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടുന്നത്. ബുർജ് ഘലീഫ അടക്കമുള്ള കെട്ടിടങ്ങളിൽ പേടകത്തിന്‍റെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

ആറിലേറെ ചൊവ്വാദൗത്യങ്ങള്‍ പരാജയപ്പെട്ട വേളയിലാണ് യു.എ.യുടെ ദൗത്യം സാക്ഷാത്കൃതമാകുന്നത്. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്‍ററിലെ ശാസ്ത്രജ്ഞരാണ് ഹോപ് പ്രോബ് വികസിപ്പിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ ബൗള്‍ഡര്‍, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നീ സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. സ്‌പേസ്‌ക്രാഫ്റ്റ്, ലോജിസ്റ്റിക്, മിഷന്‍ ഓപറേഷന്‍, പ്രൊജക്ട് മാനേജ്‌മെന്റ്, സയന്‍സ് എജ്യുക്കേഷന്‍, ഗ്രൗണ്ട് സ്റ്റേഷന്‍, വിക്ഷേപണ വാഹനം എന്നിങ്ങനെ ഏഴു സംഘങ്ങളായാണ് ദൗത്യസംഘം പ്രവര്‍ത്തിക്കുന്നത്. ഉംറാന്‍ ഷറഫ് ആണ് 150 അംഗ യു.എ.ഇ എഞ്ചിനീയര്‍മാരെ നയിക്കുത്. ഇതില്‍ 34 ശതമാനം വനിതകളാണ്. നക്ഷത്രങ്ങളെ നിരീക്ഷിക്കാനുള്ള സ്റ്റാര്‍ ട്രാക്കറുകള്‍, ചൊവ്വോപരിതലത്തിലെ വെള്ളം, മഞ്ഞുകണങ്ങള്‍, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകള്‍ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ഇമേജര്‍, 20 ജിഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയവ ഉപഗ്രഹത്തിലുള്ളത്.

Leave A Reply

Your email address will not be published.