Ultimate magazine theme for WordPress.

അവിഹിത സന്ദേശങ്ങൾ അയച്ചതായി ട്രംപ് പിന്തുണയ്ക്കുന്ന പാസ്റ്റർ സമ്മതിച്ചു

ഒക്ലഹോമ : ഒക്ലഹോമയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പാസ്റ്ററുമായ ജാക്സൺ ലാമേയർ മറ്റൊരു സ്ത്രീയുമായി അതിരുവിട്ട രീതിയിൽ മെസ്സേജുകൾ അയച്ചതായി സമ്മതിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിൽ ഇവരുടെ ചാറ്റുകൾ പുറത്തുവിട്ടതോടെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

മുൻ കാമ്പയിൻ സ്റ്റാഫായ യുവതിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുന്നതും, സ്ട്രിപ്പ് ക്ലബ് സന്ദർശിച്ച വിവരങ്ങളും അടങ്ങിയതായിരുന്നു സന്ദേശങ്ങൾ. എന്നാൽ, മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്നും താനും ഭാര്യയും ചേർന്ന് ആത്മീയ ഉപദേശകരുടെ സഹായത്തോടെ ഈ പ്രശ്നം മുൻപേ തന്നെ പരിഹരിച്ചതാണെന്നും അഞ്ച് കുട്ടികളുടെ പിതാവായ ലാമേയർ വ്യക്തമാക്കി.

‘പാസ്റ്റേഴ്സ് ഫോർ ട്രംപ്’ എന്ന കൂട്ടായ്മയുടെ സ്ഥാപകനായ ലാമേയറെ ഡൊണാൾഡ് ട്രംപ് ശക്തമായി പിന്തുണച്ചിരുന്നു. ഈ വിവാദം രാഷ്ട്രീയ എതിരാളികൾ മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും, തന്റെ കുടുംബത്തിന്റെയും സഭയുടെയും പിന്തുണ ഇപ്പോഴും തനിക്കുണ്ടെന്നും വ്യക്തമാക്കി അദ്ദേഹം പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്.

Sharjah city AG

Comments are closed.