സംസ്ഥാനത്ത് ഇന്ന് 13550പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,225 പരിശോധനകള്‍ നടന്നു. 99,174 പേര്‍ കോവിഡ് ചികില്‍സയിലാണ്. ഇന്ന് 104 കോവിഡ് മരണം സ്ഥിരീകരിച്ചു. അതിനിടെ, പ്രതീക്ഷിച്ച രീതിയിൽ ടിപിആർ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്ന് മുഖ്യമന്ത്രി. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമാണ്.
Related Posts