Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ റ്റി.പി.എം സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും

കൊട്ടാരക്കര : ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 തിങ്കൾ മുതൽ 17 ബുധൻ വരെ ഫെയ്‌ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും നടക്കും.

രാവിലെ ഉപവാസ പ്രാർത്ഥനയും വൈകിട്ട് ‘അന്ത്യനാളുകളിൽ മനുഷ്യനു വിരോധമായി പ്രവർത്തിക്കുന്ന ദുരാത്മാക്കൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സുമായാണ് ക്രമീകരിച്ചിരിക്കുന്നത്. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG