ബംഗളൂരു: യുവതലമുറയെ സംഗീതമാധ്യമത്തിലൂടെ ക്രിസ്തുവിനോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സെക്കന്റ് നേച്ചർ ഗോസ്പൽ ബാൻഡിന്റെ പ്രഥമ ഓപ്പൺ കോൺസെർട്ട് ഡിസംബർ 11-ന് ബംഗളൂരുവിൽ നടക്കും. എച്ച്ബിആർ (HBR) ലേഔട്ടിലുള്ള ബാംഗ്ലൂർ സിറ്റി ഹാർവെസ്റ്റ് ചർച്ചിൽ വൈകുന്നേരം 6:30-നാണ് പരിപാടി.
ക്രിസ്ത്യൻ റോക്ക്, കർണാട്ടിക് ഗോസ്പൽ സംഗീത ശാഖകളുടെ ഫ്യൂഷനാണ് ഈ ബാൻഡിന്റെ പ്രത്യേകത. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ സംഗീതജ്ഞരായ ജിക്സൺ ജോസ്, ബെനിറ്റ് ജെയിംസ്, ജോയൽ വിൽസൺ, കെന്നിത്ത് ഹാവോലായ്, നിഥിൻ ജോൺ, മനു ചാക്കോ, ഗ്ലാഡ്സൺ സെബാസ്റ്റ്യൻ, ഡേവിഡ് ജോർജ്, ജുവൻ സജി എന്നിവരാണ് ബാൻഡിൽ അണിനിരക്കുന്നത്.
പാപബന്ധനങ്ങളിൽ നിന്ന് യുവതലമുറയെ ക്രിസ്തുവിന്റെ സ്നേഹത്താൽ വിടുവിക്കുക എന്നതാണ് ബാൻഡിന്റെ ലക്ഷ്യം. സംഗീത സന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: +91 89212 64897

Comments are closed.