വാഷിംഗ്ടണ്‍ : ഇസ്രയേലുമായുള്ള 10 മാസത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള ഹമാസിന്റെ അവസാന അവസരമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശമെന്ന് യുഎസിന്റെ ഉന്നത നയതന്ത്രജ്ഞന്‍ ആന്റണി ബ്ലിങ്കന്‍. മിഡില്‍ ഈസ്റ്റിലേക്ക് പര്യടനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിനായി ബെഞ്ചമിന്‍ നെതന്യാഹു ഒരു പുതിയ പാത അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ അംഗീകരിക്കേണ്ട ബാധ്യത ഇപ്പോള്‍ ഹമാസിനാണെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. ബന്ദികളെ വീടുകളിലെത്തിക്കാനും വെടിനിര്‍ത്തല്‍ സൃഷ്ടിക്കാനും എല്ലാവര്‍ക്കും സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിനുള്ള മികച്ച പാതയിലേക്ക് എത്തിക്കാനുമുള്ള ഏറ്റവും നല്ലതും എന്നാല്‍ അവസാനത്തേതുമായ അവസരമാണിതെന്നും ബ്ലിങ്കന്‍ പറഞ്ഞു.

Comments are closed.