Official Website

ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനം

0 241

കുടുംബങ്ങൾക്കിടയിൽ മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതിനാണ് അന്താരാഷ്ട്ര സമൂഹം മെയ് 15 കുടുംബ ദിനമായി ആഘോഷിക്കുന്നത്.
1995 മുതലാണ് എല്ലാ വർഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനമായി ആഘോഷിക്കുന്നത്. കുടുംബങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും സാമൂഹിക പുരോഗതിയ്ക്കും വേണ്ടി ഐക്യരാഷ്ട്രസഭയും ലോക സമാധാന ഫെഡറേഷനുമാണ് ഈ ദിനം വിഭാവനം ചെയ്തത്.നഗര കേന്ദ്രീകൃത സമൂഹത്തിൽ സുസ്ഥിരവും സൗഹാർദപരവുമായ കുടുംബാന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇക്കൊല്ലത്തെ പ്രമേയത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്. കൂടാതെ, നഗരവത്കരണം മൂലം ലോകമെമ്പാടുമുള്ള കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഇതിലൂടെ ഉയർത്തിക്കാട്ടാനാകുമെന്നും ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നു.

Comments
Loading...
%d bloggers like this: