കുമ്പനാട്: സമൂഹത്തിൽ നീതിയും സമാധാനവും വിതയ്ക്കുന്നവരാണ് ഭാഗ്യവാന്മാരെന്നും അവരാണ് ദൈവരാജ്യത്തിന്റെ പ്രജകളെന്നും ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പറഞ്ഞു.
സാമൂഹിക തിന്മകൾക്കും അനീതികൾക്കും എതിരെ പോരാടുന്നതിലൂടെ സമൂഹത്തിൽ നന്മയുടെ വെളിച്ചം പകരാനാവുമെന്നും അതിനായി ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ 99-ാം കുമ്പനാട് ജനറൽ കൺവൻഷൻ സമാപന സമ്മേളനത്തിൽ വചനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ തോമസ് ജോർജ്
അധ്യക്ഷനായിരുന്നു.
ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ സഭായോഗത്തിൽ നടന്ന കർത്തൃമേശ ശുശ്രൂഷയിക്ക് ജനറൽ പ്രസിഡന്റ് ഡോ.ടി.വൽസൺ എബ്രഹാം കാർമികത്വം വഹിച്ചു.
വൈസ് പ്രസിഡന്റ് വിൽസൺ ജോസഫ് , ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവരും പ്രസംഗിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സങ്കീർത്തനം വായിച്ചു. മുൻ ജനറൽ പ്രസിഡന്റ് മാരായ ജേക്കബ് ജോൺ, കെ.സി.ജോൺ , സീനിയർ പാസ്റ്റർ ടി.എ. ചെറിയാൻ, ബഞ്ചമിൻ വർഗീസ് എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നല്കി. ഷെക്കേന സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തി.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ശതാബ്ദി കൺവൻഷൻ 2024 ജനുവരി 14 മുതൽ 21 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കുമെന്ന് ജനറൽ പ്രസിഡന്റ് ഡോ. ടി.വൽസൻ ഏബ്രഹാം അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post