Ultimate magazine theme for WordPress.

കരുതലിന്റെ മുപ്പത് വർഷങ്ങൾ : ചർച്ച് ഓഫ് ഗോഡ് ഒമാൻ ദേശീയ കൺവെൻഷൻ ഇന്ന് മുതൽ

മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് (ഒക്ടോബർ 12) ആരംഭിക്കും. റൂവി ന്യൂ മെയിൻ ഹാളിൽ ഒക്ടോബർ 14 വരെ നടക്കുന്ന യോഗങ്ങളുടെ സമയം ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10.00 വരെയാണ്.

 

പിസിഒ അധ്യക്ഷൻ റവ. മിഷേൽ ഫോർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, കരീബിയൻ സീനിയർ റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ആർ. ബർക്ക് എന്നിവർ സമ്മേളനത്തിലെ മുഖ്യാതിഥികളാകും.

 

വിവിധ ശുശ്രൂഷകൾക്ക് ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസ്, ഏഷ്യൻ മിഷനറി ഡോ. ഷിബു സാമുവേൽ, എജുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ് എന്നിവർ നേതൃത്വം നൽകും. സംഗീത ശുശ്രൂഷകൾ ഇവാഞ്ചലിസ്റ്റ് ഗുഡ്‌വിൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഒമാൻ നാഷണൽ ക്വയർ നിർവഹിക്കും.

 

ഒമാനിലെ സഭയുടെ മുപ്പത് വർഷത്തെ ആത്മീയ സേവനവും വളർച്ചയും നന്ദിയോടെ അനുസ്മരിക്കുന്ന സമ്മേളനം, വരുംകാല ദൗത്യങ്ങൾക്ക് ദിശാബോധം നൽകുമെന്നും ആത്മീയ ഉണർവിന് വഴിയൊരുക്കുമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്:

 

Ps. Alexander – 99700490

Ps. Stephy – 95349164

Ps. Sarath – 92400187

Sharjah city AG

Comments are closed.