അഹമ്മദാബാദ്: പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് അഹമ്മദാബാദിന്റെ (PFA) വാർഷിക റിവൈവൽ മീറ്റിംഗുകൾ ആരംഭിച്ചു . ദിവസവും രാവിലെ 10 മുതൽ 1 വരെയും, വൈകുന്നേരം 7 മുതൽ 9:30 വരെയുമാണ് യോഗ സമയം. പകൽ യോഗങ്ങൾ വിവിധ സഭകളുടെ ഹാളുകളിലും രാത്രി യോഗങ്ങൾ ഗുജറാത്ത് സാഹിത്യ പരിഷത്ത് ഹാളിലും വച്ചാണ് നടക്കുന്നത്.
പാസ്റ്റർ ജോയ് പ്രകാശ്, പാസ്റ്റർ സാം മാത്യു, പാസ്റ്റർ ശ്യാം മാക്, പാസ്റ്റർ സുശീൽ കുമാർ സംഗം, പാസ്റ്റർ ബ്ലെസൺ വർഗീസ് എന്നിവർ യോഗങ്ങളിൽ പ്രസംഗിക്കും.
സമാപന യോഗം ഒക്ടോബർ 18-ന് രാവിലെ 9 മുതൽ രാമോൾ റോഡിലുള്ള ശ്യാമ പ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ (Shyama Prasad Mukherjee Auditorium) സംയുക്ത ആരാധനയോടെ സമാപിക്കും.

Comments are closed.