Ultimate magazine theme for WordPress.

നീറുന്ന ഓർമകളുമായി അവരെത്തി; പകരമാവില്ലെങ്കിലും……..

അഞ്ച് മാസങ്ങൾക്കു മുമ്പ് ഇരുളിൻ്റെ മറവിൽ ഇരച്ചെത്തിയ ദുരന്തത്തിൻ്റെ നീറുന്ന ഓർമ്മളുമായിട്ടായിരുന്നു അവർ എത്തിയത്.
പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ അനന്തരാവകാശികൾ ധനസഹായ വിതരണം ക്രമീകരിച്ചിരുന്ന മൂന്നാർ പഞ്ചായത്ത് ഹാളിൽ വേറിട്ട കാഴ്ചകളായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ സഹോദരങ്ങളെ നഷ്ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ അങ്ങിനെ ……

\"\"ഉറ്റവരെ നഷ്ടമായ വേദന എത്ര മറച്ചിട്ടും അവരുടെ മുഖങ്ങളിൽ നിഴലിച്ചു നിന്നു.ധനസഹായം ഏറ്റുവാങ്ങവെ ഉണങ്ങാത്ത കണ്ണീർച്ചാൽ പലരുടെയും മുഖങ്ങളിൽ തെളിഞ്ഞു നില്ക്കുന്നതു പോലെ തോന്നി. അച്ഛനേയും അമ്മയേയും അനുജനേയും ദുരന്തം കവർന്ന നിർമ്മലയായിരുന്നു ആദ്യം സഹായം ഏറ്റുവാങ്ങിയത്.പതിനഞ്ച് ദിവസം മുമ്പെ തമിഴ്നാട്ടിൽ നിന്നും എത്തി കൊവിഡ് നിരീക്ഷണവും കഴിഞ്ഞ ശേഷമായിരുന്നു ഉറ്റവർക്ക് പകരമാവില്ലെങ്കിലും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഏറ്റുവാങ്ങാൻ നിർമ്മല എത്തിയത്.

\"\"

മകനെ ഉൾപ്പെടെ ഉറ്റവരായ 20 പേരെ ദുരന്തത്തിൽ നഷ്ടമായ ഷൺമുഖനാഥനും അച്ഛനേയും അമ്മയേയും നഷ്ടമായ മാളവികയുമെല്ലാം ഇനിയുമടങ്ങാത്ത തേങ്ങലുകളടക്കി ധനസഹായം ഏറ്റുവാങ്ങി മടങ്ങി.ഒരു കോടി തൊണ്ണൂറ്റഞ്ച് ലക്ഷം രൂപയാണ് പെട്ടിമുടിയിലെ ദുരന്തബാധിതരുടെ അനന്തരാവകാശികളായുള്ളവർക്ക് നൽകിയത്.

ചിത്രം: ധനസഹായം ഏറ്റുവാങ്ങിയ ശേഷം സദസിലിരുന്ന് വിതുമ്പുന്ന അനന്തര അവകാശികളിൽ ഒരാൾ

Leave A Reply

Your email address will not be published.