റഷ്യ : റഷ്യൻ അധിനിവേശം യുക്രൈനെ തകർക്കാൻ ശ്രമിക്കുമ്പോഴും അവിടെ ജനങ്ങൾക്കിടയിൽ ജ്വലിക്കുന്ന വിശ്വാസമാണ് കാണാൻ സാധിക്കുന്നതെന്ന് വത്തിക്കാൻ അംബാസഡർ ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് സാക്ഷ്യപ്പെടുത്തുന്നു. 2022 മുതൽ യുദ്ധത്തിന്റെ എല്ലാ ഭീകരതയ്ക്കും സാക്ഷ്യം വഹിച്ചുകൊണ്ട് കീവിൽ തുടരുന്ന അദ്ദേഹം ദുരന്തങ്ങൾക്കിടയിൽ ജനങ്ങൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുന്ന കാഴ്ചയാണ് വിവരിക്കുന്നത്. സൈനികരും ദുഃഖിതരായ കുടുംബങ്ങളും മിസൈൽ ആക്രമണങ്ങൾക്കിടയിലും പ്രത്യാശയ്ക്കായി പ്രാർത്ഥനയെയാണ് കൂട്ടുപിടിക്കുന്നത്. യുദ്ധമേഖലകളിൽ ഇപ്പോൾ “അവിശ്വാസികൾ ആരും അവശേഷിക്കുന്നില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അവിടുത്തെ ആത്മീയ ഉണർവിന്റെ ആഴം വ്യക്തമാക്കുന്നു.
ബോംബ് വർഷങ്ങൾക്കിടയിലും സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന വൈദികരും സന്യാസി സന്യാസിനികളും യുക്രൈന്റെ വലിയൊരു ആശ്വാസമാണ്. അപകടകരമായ മുൻനിര പ്രദേശങ്ങളിൽ പോലും ഇവർ തങ്ങുന്നത് കൗൺസിലിംഗും മാനുഷിക സഹായങ്ങളും വൈകാരിക പിന്തുണയും നൽകാനാണ്. കൂദാശകൾ സ്വീകരിക്കാനും ആത്മീയ ബലം തേടാനും ജനങ്ങൾ സഭയിലേക്ക് കൂട്ടമായി എത്തുന്നു. യുദ്ധം നൽകുന്ന കഷ്ടപ്പാടുകൾക്കിടയിലും ഈ അസാധാരണമായ ആത്മീയ ഉണർവ് യുക്രൈന് അതിജീവനത്തിനുള്ള വലിയൊരു ഊർജ്ജമാണ് നൽകുന്നത്.

Comments are closed.