Ultimate magazine theme for WordPress.

3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അലർട്ട് വെള്ളിയാഴ്ച  9 ജില്ലകളിൽ യെലോ അലർട്ടുണ്ട്.

കാലവർഷക്കെടുതിയിൽ ബുധനാഴ്‌ച 3 പേർ മരിച്ചു. 3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണു പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്നു നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

Sharjah city AG